ഹൈദ്രബാദ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 13 ന് ഹൈദ്രബാദ് സന്ദർശിക്കും. ചിന്ന ജീയാർ സ്വാമി ആശ്രമത്തിൽ നടക്കുന്ന. ശ്രീ രാമാനുജാചാര്യരുടെ സഹസ്രാബ്‌ദി സമാരോഹത്തിൽ അദ്ദേഹം പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഉറപ്പുവരുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനായി തെലങ്കാന ചീഫ് സെക്രട്ടറി സോമേശ് കുമാർ വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 5 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ രാമാനുജാചാര്യരുടെ സ്റ്റാച്യു ഓഫ് ഇക്വാളിറ്റി രാഷ്ട്രത്തിനു സമർപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇരിക്കുന്ന പ്രതിമയാണ് സ്റ്റാച്യു ഓഫ് ഇക്വാളിറ്റി. ഹൈദ്രബാദ് നഗരത്തിൽ നിന്ന് മൂന്നു കിലോമീറ്റർ മാറിയാണ് ആശ്രമവും പ്രതിമയും. ശ്രീവൈഷ്ണവരുടെ ആത്മീയ ഗുരുവായ ശ്രീ രാമാനുജാചാര്യർ ആയിരം വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താവാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി ദേശീയ നേതാക്കൾ സഹസ്രാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…