Sunday, May 5, 2024
spot_img

ശ്രീ രാമാനുനാജാചാര്യ സഹസ്രാബ്‌ദി സമാരോഹത്തിൽ രാഷ്ട്രപതിയും; ഫെബ്രുവരി 13 ന് രാംനാഥ് കോവിന്ദ് ഹൈദ്രബാദിലെത്തും

ഹൈദ്രബാദ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 13 ന് ഹൈദ്രബാദ് സന്ദർശിക്കും. ചിന്ന ജീയാർ സ്വാമി ആശ്രമത്തിൽ നടക്കുന്ന. ശ്രീ രാമാനുജാചാര്യരുടെ സഹസ്രാബ്‌ദി സമാരോഹത്തിൽ അദ്ദേഹം പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഉറപ്പുവരുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനായി തെലങ്കാന ചീഫ് സെക്രട്ടറി സോമേശ് കുമാർ വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 5 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ രാമാനുജാചാര്യരുടെ സ്റ്റാച്യു ഓഫ് ഇക്വാളിറ്റി രാഷ്ട്രത്തിനു സമർപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇരിക്കുന്ന പ്രതിമയാണ് സ്റ്റാച്യു ഓഫ് ഇക്വാളിറ്റി. ഹൈദ്രബാദ് നഗരത്തിൽ നിന്ന് മൂന്നു കിലോമീറ്റർ മാറിയാണ് ആശ്രമവും പ്രതിമയും. ശ്രീവൈഷ്ണവരുടെ ആത്മീയ ഗുരുവായ ശ്രീ രാമാനുജാചാര്യർ ആയിരം വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താവാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി ദേശീയ നേതാക്കൾ സഹസ്രാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles