Tuesday, December 23, 2025

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആകും; ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ദില്ലി: സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ചീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി ഉയര്‍ത്തിക്കൊണ്ടാണ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നത്.

സുപ്രീംകോടതിയില്‍ ഇനിയും തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കേസുകള്‍ നിരവധി കെട്ടിക്കിടക്കുന്നുണ്ടെന്നും, ജഡ്ജിമാരുടെ അംഗസഖ്യ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചത്.

ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തുന്നതിനുള്ള ദ സുപ്രീംകോര്‍ട്ട് അമന്‍ഡ്‌മെന്‍റ് ബില്ലിന് കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റ് അംഗീകാരവും നല്‍കി. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ 31 ജഡ്ജിമാരാണ് പരമോന്നത കോടതിയിലുള്ളത്.

കേസ് കെട്ടിക്കിടക്കുന്നത് പരിഹരിക്കാനായാണ് പത്ത് ശതമാനം വരെ അംഗബലം വര്‍ധിപ്പിക്കുന്നത്. നിലവില്‍ 60,000 ഓളം കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം.

Related Articles

Latest Articles