NATIONAL NEWS

എല്ലാവരെയും തിരികെയെത്തിക്കും; ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഊർജ്ജിത പ്രവർത്തനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: യുക്രൈനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്നും അതിനായി ഊർജ്ജിത പ്രവർത്തനമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഓപ്പറേഷൻ ഗംഗ’ വഴി എല്ലാവരെയും തിരിച്ചെത്തിക്കും, രക്ഷാ ദൗത്യത്തിനായി നാല് മന്ത്രിമാരെ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം രൂക്ഷമായ പോരാട്ടം നടക്കുന്ന യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും കൃത്യ സമയത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായത് ആശ്വാസമായി. അവസാന ഇന്ത്യക്കാരനേയും കീവിൽ നിന്നൊഴിപ്പിച്ച് ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പടിഞ്ഞാറൻ യുക്രൈനിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യയുടെ രക്ഷാദൗത്യത്തിന് ഊർജ്ജം പകർന്നുകൊണ്ട്, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി റഷ്യൻ അതിർത്തി വഴി സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഖാർക്കീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യയുടെ അനുമതി ലഭിക്കുന്ന മുറക്ക് രക്ഷപെടുത്താൻ യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അറുപത് ശതമാനം ഇന്ത്യക്കാരെയും യുക്രൈന് പുറത്ത് എത്തിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Kumar Samyogee

Recent Posts

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

2 hours ago

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

2 hours ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

4 hours ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

4 hours ago