Thursday, December 18, 2025

സ്നേഹ വിരുന്ന് ! ദില്ലിയിൽ സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലിയിൽ സിബിസിഐയുടെ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷപരിപാടികളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് പ്രധാനമന്ത്രി ദില്ലി ബിഷപ്പ് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്കെത്തുന്നത്. സിബിസിഐ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.

ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശം നല്‍കും. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ സംഘടനയാണ് സിബിസിഐ. നേരത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിൽ നടന്ന ക്രിസ്‌മസ്‌ ആഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

Related Articles

Latest Articles