ദില്ലി : ബിജെപിക്ക് ഹാട്രിക് വിജയം പ്രവചിച്ചു കൊണ്ടുള്ള എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുക. അടുത്ത സർക്കാരിന്‍റെ ആദ്യത്തെ 100 ദിന പരിപാടികൾ, ഉത്തരേന്ത്യയിൽ തീവ്രമാകുന്ന ഉഷ്ണതരംഗം, റേമൽ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം എന്നിവ യോഗങ്ങളിൽ ചർച്ചാ വിഷയമാകും എന്നാണ് വിവരം.
എക്സിറ്റ് പോള്‍ ഫലം വന്നതോടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ബിജെപിയും പാർട്ടി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും. ഇരട്ടിച്ചു. തെക്കേ ഇന്ത്യയിലും, കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലം വരുമെന്നാണ് പ്രതീക്ഷ. ധ്യാനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ അവലോകനം നടന്നിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നേതൃത്വത്തിലും യോഗം നടന്നു. വോട്ടെണ്ണൽ നടക്കുന്ന ചൊവ്വാഴ്ചയോടെ ഇൻഡി മുന്നണി നേതാക്കളെ തപ്പി നടക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരിഹസിച്ചു. അതേസമയം 295ല്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങൾ നേടുമെന്നാണ് ഇൻഡി മുന്നണി നേതാക്കളുടെ അവകാശ വാദം

