modi
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ വോട്ട് പ്രധാനമന്ത്രിയുടേതാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, അശ്വിനി വൈഷ്ണവ്, ബിജെപി ചീഫ് വിപ്പ് രാകേഷ് സിംഗ്, ടിആര്‍എസ് എംപിമാര്‍, വൈഎസ്‌ആര്‍സിപിയുടെ രഘു രാമകൃഷ്ണ രാജു എന്നിവരും വോട്ട് രേഖപ്പെടുത്തി.
എന്‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്. നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാര്‍ക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
ജനതാദള്‍, വൈഎസ്‌ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി (എഎപി), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എന്നിവ ആല്‍വയെ പിന്തുണയ്ക്കും. അതേസമയം ഇന്ന് തന്നെ വോട്ടെണ്ണല്‍ നടക്കും, നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഓഗസ്റ്റ് 11 ന് രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…