Friday, May 10, 2024
spot_img

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം; സ്ഥാനാർത്ഥി രാജീവ് ഗാന്ധി സർക്കാരിൽ മന്ത്രിയായിരുന്ന മാർഗരറ്റ് ആൽവ

ദില്ലി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം.മുൻ കേന്ദ്രമന്ത്രിയായ മാർഗരറ്റ് ആൽവയാണ് സ്ഥാനാർത്ഥി. എൻസിപി നേതാവ് ശരദ് പവാറാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കർണാടക സ്വദേശിയായ മാർഗരറ്റ് ആൽവ ഗുജറാത്ത്, രാജസ്ഥാൻ,ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണറായി സേവനം അനുഷ്‌ടിച്ച വ്യക്തിയാണ്.

കഴിഞ്ഞ ദിവസം എൻഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിനെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. കോൺഗ്രസ്,തൃണമൂൽ,,ആർജെഡി,എസ്പി,ഇടതുപക്ഷപാർട്ടികൾ, എൻസിപി അടക്കം 17 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന മാർഗരറ്റ് ആൽവ രാജീവ് ഗാന്ധി സർക്കാരിൽ മന്ത്രിയായിരുന്നു. പാർലമെന്ററികാര്യം,യുവജന-കായിക-വനിതാ-ശിശുക്ഷേമം,മാനവവിഭവശേഷി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുൻ രാജ്യസഭാ സ്പീക്കർ വയലെറ്റ് ആൽവയുടെ മരുമകൾ കൂടിയാണ് മാർഗരറ്റ്.

Related Articles

Latest Articles