ദില്ലി: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും കോവിഡ് മഹാമാരിയും പ്രധാന ചർച്ചാ വിഷയമാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വഌഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസനാരോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രണ്ടാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ഗോവയിൽ നടന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം അദ്ധ്യക്ഷത വഹിച്ചത്.
ബഹുമുഖ സംവിധാനത്തിന്റെ പരിഷ്‌കരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം, ആളുകളുടെ പരസ്പര കൈമാറ്റം എന്നീ നാല് മേഖലകൾക്കാണ് ഇന്ത്യ ഉച്ചകോടിയിൽ മുൻഗണന നൽകിയിരിക്കുന്നത്.
എന്നാൽ അഫ്ഗാൻ വിഷയങ്ങളും, ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിലുളള ആശങ്കയും, അത് ലോകത്തിനുണ്ടാക്കുന്ന ഭീഷണിയും ഉച്ചകോടിയിൽ പ്രധാനമന്ത്രി വിശദീകരിക്കും.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…