Wednesday, September 23, 2026

തീവ്രവാദത്തെ പിന്തുണച്ച് വെറുതെ അങ്ങ് പോകാം എന്ന് കരുതിയോ, ഭാരതം ഭരിക്കുന്നത് നരേന്ദ്രമോദിയാണ്‌..!!

ഓട്ടപ്രദക്ഷിണം കണ്ട ആദ്യത്തെ കാഴ്ച അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന എന്നതാണ്. ചൈനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുന്‍യിങ് വ്യക്തമാക്കിയത്. മാത്രമല്ല പാക്കിസ്ഥാനും താലിബാനെ പരസ്യമായി അംഗീകരിച്ച് രംഗത്തെത്തുകയുണ്ടായി. ചൈനയും പാക്കിസ്ഥാനും താലിബാനും ചേർന്ന് നമ്മുടെ ഭാരതത്തെ ലക്ഷ്യം വയ്ക്കാനൊരുങ്ങുന്നുവോ എന്ന വളരെ ഭീതിജനകമായ ഒരു ആശങ്കയാണ് ഇപ്പോൾ സമൂഹത്തിൽ ഉയരുന്നത്.

ഇതോടനുബന്ധിച്ച് മറ്റൊരു വാർത്തയും ഓട്ടപ്രദക്ഷിണം കാണുകയുണ്ടായി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്ന ചില ആളുകൾ നമുക്കു ചുറ്റുമുണ്ട്‌. സമൂഹമാധ്യമങ്ങളിലൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കിയാൽ നിങ്ങൾക്കവരെ കാണാൻ സാധിക്കും. താലിബാനെ വിസ്മയമായി കണ്ട് പുകഴ്ത്തിപ്പാടുക മാത്രമല്ല പരസ്യമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്നുമുണ്ട് ഇവർ‌. പക്ഷെ ഭാരതം പഴയ ഭാരതമല്ലെന്ന് അവർ ഇന്ന് ഓർക്കുന്നില്ല. തീവ്രവാദത്തെ പിന്തുണച്ച് താലിബാനെ പുകഴ്ത്തിപ്പാടുന്നവർക്ക് എട്ടിന്റെയല്ല പതിനാറിന്റെ പണി തന്നെയാണ് കേന്ദ്രസർക്കാർ അണിയറയിൽ ഒരുക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത അനുസരിച്ച് താലിബാന്‍ അധികാരം പിടിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചും തീവ്രവാദികളെ അനുകൂലിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട മലയാളികളെ നിരീക്ഷിച്ചുകൊണ്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ കഴുകൻ കണ്ണുകൾ വിടാതെ പിന്തുടരുന്നുണ്ട് എന്ന എന്ന വാർത്തയാണ്‌. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താലിബാന്റെ നടപടികളെ പിന്തുണയ്ക്കുന്ന പ്രോഫൈലുകളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. വിവിധ ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍ അനുകൂല നിലപാട് സ്വീകരിച്ചവരുടെ പശ്ചാത്തലം വിശദമായിത്തന്നെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതിന് പിന്നാലെ വലിയ തോതില്‍ താലിബാനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ കേരളത്തിലെമ്ബാടും പ്രചരിച്ചിരുന്നു. ഇതൊരു ഒറ്റപ്പെട്ട സന്ദേശമല്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം പറയുന്നതും. ഇതിനുപിന്നിൽ കൃത്യമായ അജണ്ഡയുണ്ട്, കൃത്യമായ രാഷ്ട്രീയമുണ്ട്, കൃത്യമായ മതഭ്രാന്തുണ്ട്.
ഏതെങ്കിലും തീവ്ര ഗ്രൂപ്പുകളുടെ പിന്തുണ ഇവർക്കുണ്ടോയെന്ന് അന്വേഷിക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം.

പല തീവ്ര സ്വഭാവമുള്ള സംഘടനകളിലും അംഗമായിരുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച്‌ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ദേശീയ അന്വേഷണ ഏജന്‍സികൾ വളരെയധികം ഗൗരവത്തോടെയാണ് ഇതിനെ ഗൗരവമായാണ് കാണുന്നത്. സമൂഹ മാധ്യമങ്ങളിൽ താലിബാനെ പിന്തുണയ്ക്കുന്നവരെയും തീവ്രവാദികൾക്കു വേണ്ടി കയ്യടിക്കുന്നവരെയും വേരോടെ നശിപ്പിക്കാൻ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനവും. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ് ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

ഇത്രയധികം തീവ്രവാദസംഘങ്ങൾ വളർന്നു വരുന്നത് മതേതര കേരളത്തിലാണെന്നത് തീർത്തും നാണക്കേടുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. സംസ്ഥാന ഡിജിപി വരെ കേരളത്തിൽ തീവ്രവാദികളുടെ സ്ലീപ്പർസെൽ അതിഭീകരമായിത്തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചിട്ടും ഒരു നടപടിയും ഇവിടെ ഉണ്ടായിട്ടില്ല. വളർന്നു വരുന്ന ഈ ജിഹാദികൾ നമ്മുടെ രാജ്യത്തിനു തന്നെ വളരെയധികം ആപത്താണെന്ന കാര്യം പ്രഥമപരിഗണനയിൽ വച്ചാണ് ഓരോ തീവ്രവാദ അനുകൂലിയേയും പൂട്ടിട്ട് പൂട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരുങ്ങുന്നത്. കേരളത്തിലെ സുരക്ഷിതമായൊരു കോണിൽ നാലു ചുവരുകൾക്കുള്ളിലിരുന്ന് തീവ്രവാദത്തെ സപ്പോർട്ട് ചെയ്താൽ താലിബാന് ജയ് വിളിച്ചാൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെന്ന് കരുതാൻ ഭാരതം ഭരിക്കുന്നത് പിണറായി വിജയൻ അല്ലെന്ന് ഈ ജിഹാദികൾ ഒന്നോർത്താൽ നല്ലതായിരിക്കും. ഇവിടെ ഭരിക്കുന്നത് നരേന്ദ്രമോദിയും അമിത്‌ഷായും ആണ്. ഒരൊറ്റ തീവ്രവാദിയെപ്പോലും വച്ചു പൊറുപ്പിക്കാൻ അവർ അനുവദിക്കുകയില്ലെന്ന് എല്ലാ തീവ്രവാദികളും ഓർത്താൽ നല്ലതായിരിക്കും.
അതുകൊണ്ടുതന്നെയാണ് നീയൊക്കെ താലിബാന് ജയ് വിളിച്ച് കരഘോഷം മുഴക്കുമ്പോൾ കേന്ദ്ര ഏജൻസികൾ നിന്റെയൊക്കെ പിന്നാലെ വട്ടമിട്ട് പറക്കുന്നത്. നിന്റെയൊക്കെ സകല ചരിത്രങ്ങളും തോണ്ടി വെളിയിലിട്ട് വളർന്നുവരുന്ന ഓരോ ജിഹാദികൾക്കും പാഠമാകുന്ന രീതിയിൽ എട്ടിന്റെയല്ല പതിനാറിന്റെ പണി തരാൻ നരേന്ദ്രമോദിക്കും അമിത്‌ഷായ്ക്കും അറിയാം എന്നുകൂടി ഓട്ടപ്രദക്ഷിണം ഓർമ്മിപ്പിക്കുകയാണ്.

ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു കാഴ്ചയെക്കുറിച്ച് പറയുകയാണെങ്കിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ എംഎസ്എഫിന്റെ വനിതാവിഭാഗമായ ഹരിതയിലെ പ്രവർത്തകർ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് ലീഗ് നേതൃത്വം എന്നതാണ്. പരാതി പിന്‍വലിച്ചാലേ പ്രശ്നത്തില്‍ ഇനി ചര്‍ച്ചയുള്ളൂവെന്നാണ് ലീഗ് പറയുന്നത്. കടുത്ത സ്ത്രീ വിരുദ്ധ പാർട്ടിയായ ലീഗ് സ്ത്രീകൾക്കൊപ്പം നിൽക്കുമെന്ന് കരുതുന്നതു തന്നെ തെറ്റാണെന്നാണ് ലീഗിന്റെ ഈ സമീപനം ചൂണ്ടിക്കാട്ടുന്നതെന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.

ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു കാഴ്ച യെക്കുറിച്ച് പറയുകയാണെങ്കിൽ
മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും പാ‌ര്‍ട്ടി അംഗത്വവും രാജിവച്ച സുഷ്‌മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നതാണ്. തീര്‍ത്തും അപ്രതീക്ഷിതമായുള‌ള സുഷ്‌മിതയുടെ രാജിയില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ഒരുപാട് ഞെട്ടി ശീലമുള്ള കോൺഗ്രസ്സിന് ഞെട്ടാൻ പിന്നെയും ജന്മം ബാക്കി എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്..

ഇന്നത്തെ സംസ്ഥാനത്തെ കൊവിഡ് നിരക്കുകൾ നോക്കുകയാണെങ്കിൽ 12,294 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് ഓസിറ്റിവിറ്റി നിരക്ക് 14.03 ആണ്. 142 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഓട്ടപ്രദക്ഷിണം എന്നും പറയാറുള്ളതുപോലെ സുരക്ഷിതരായിരിക്കുക കരുതിയിരിക്കുക എന്നു തന്നെയാണ് ഇന്നും പറയാനുള്ളത്. ശുഭരാത്രി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles