Saturday, December 13, 2025

നിയുക്ത ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാനുമായുള്ള ഊഷ്മളവും സുസ്ഥിരവുമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാഗ്രഹിക്കുന്നുവെന്ന് മോദി എക്‌സിൽ

ദില്ലി : ഇറാൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മസൂദ് പെസെഷ്‌കിയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മസൂദ് പെസെഷ്‌കിയാനുമായി അടുത്ത് പ്രവർത്തിക്കാനും ആ​ഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്.

‘ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാന് അഭിനന്ദനങ്ങൾ. ജനങ്ങളുടെ നന്മയ്‌ക്കായി ഊഷ്മളവും സുസ്ഥിരവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാനും നിങ്ങളുമായി അടുത്ത് പ്രവർത്തിക്കുവാനും ആഗ്രഹിക്കുന്നു.’- പ്രധാനമന്ത്രി കുറിച്ചു.

പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ ഡോ. മസൂദ് പെസെഷ്‌കിയാൻ 16.3 ദശലക്ഷം വോട്ട് നേടിയാണ് വിജയിച്ചത്. ഇറാന്റെ മുൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി ഇക്കഴിഞ്ഞ മേയ് 19-നുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്.

Related Articles

Latest Articles