ദില്ലി:കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിനെയും യുപിഐ പോലുള്ള സംരംഭങ്ങളെയും നിരന്തരം വിമർശിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിൻ നൽകിയ ഉടൻ പൗരന്മാർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് നൽകാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്ന് ലോകം ചർച്ച ചെയ്യുന്ന സമയത്ത്, ചില ആളുകൾക്ക് തന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് എന്ത് കൊണ്ടാണെന്നതിലായിരുന്നു ശ്രദ്ധയെന്ന് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു.
ഇത്രയധികം പേർക്ക് വാക്‌സിനുകളുടെ ഓരോ ഡോസിന്റെയും രേഖകൾ വേഗത്തിൽ ലഭ്യമാക്കിയതിൽ ലോകം അത്ഭുതപ്പെടുകയാണ്. മറ്റിടങ്ങളിൽ വാക്‌സിൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് വാക്‌സിൻ ഡോസ് ലഭിച്ചു കഴിഞ്ഞാൽ അവർക്ക് ഉടനെ സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷെ, ചിലർ എന്തിനാണ് ഈ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ഫോട്ടോ ഉണ്ടായിരുന്നുവെന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.
ഡിജിറ്റൽ ഇന്ത്യയിലൂടെ ഭാരതീയരുടെ ജീവിതം ലളിതമാവുക മാത്രമല്ല സുതാര്യത കൊണ്ടുവരാനും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വൻകിട കച്ചവടക്കാരും യാചകരും വരെ യുപിഐ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ ഒരു മുൻ ധനമന്ത്രി ഇതുമായി ബദ്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതെല്ലാം തരണം ചെയ്ത് പദ്ധതി വിജയമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ വ്യക്തി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. നിസ്സാര കാര്യത്തിനാണ് ഇദ്ദേഹം ഹർജിയുമായി എത്തിയതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹർജിക്കാരന് രാഷ്‌ട്രീയ ഉദ്ദേശമുണ്ടെന്നു സംശയിക്കുന്നതായും പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി നൽകിയതെന്നും സംശയം ഉന്നയിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…