Sunday, December 21, 2025

വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യുവാക്കളായിരിക്കും;എൻസിസി ,എൻ എസ് എസ് വളന്റിയർമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യുവാക്കളായിരിക്കുമെന്നും അത് കെട്ടിപ്പടുക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം അവരുടെ ചുമലിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്ന നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) കേഡറ്റുകളേയും നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) വോളന്റിയർമാരേയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് യുവാക്കൾക്ക് ധാരാളം അവസരങ്ങളുണ്ടെന്നും ഇന്ത്യയുടെ നേട്ടങ്ങളിൽ ലോകം ഒരു പുതിയ ഭാവി കാണുന്നുവെന്നും യുവാക്കൾ പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജിയുടെ വേഷം ധരിച്ച നിരവധി കുട്ടികൾ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തുന്നത് ആദ്യമാണെന്നും  അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles