ദില്ലി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ലഭ്യമാക്കി തുടങ്ങുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
കോവിഡ് മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകുമെന്നും രക്ഷിതാക്കളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചതെന്നും ജ്യത്തെ അഭിസംബോധന ചെയ്ത്കൊണ്ട് പറഞ്ഞു
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നുവെന്നും ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എല്ലാ പൗരന്മാർക്കും വാക്‌സിൻ ലഭ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകൾ ലഭ്യമാണ്. വാക്‌സിന്റെ കരുതൽ ശേഖരം ലഭ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും വലിയ വാക്‌സിനേഷൻ നടന്നത് ഭാരതത്തിലാണ്. എന്നാൽ രോഗവ്യാപനമുണ്ടായാൻ നേരിടാൻ തയ്യാറാണ്. 60 വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യപ്രശ്‌നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും നേസൽ വാക്‌സിനും ഡിഎൻഎ വാക്‌സിനും രാജ്യത്ത് ഉടൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു..
‘ആശുപത്രികളിൽ കുട്ടികൾക്കായി 90,000 കിടക്കകൾസജ്ജമാണ്. നിലവിൽ 90 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.ചില സംസ്ഥാനങ്ങളിൽ 100 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചു. 60 ശതമാനത്തിലധികം ആളുകൾ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. കോവിഡ് മഹാമാരി നേരിട്ടതിന്റെ അനുഭവം നമുക്കുണ്ട്. അതിനാൽ ഭയം വേണ്ട ജാഗ്രത മതി’- പ്രധാനമന്ത്രി പറഞ്ഞു.

