India

പിറന്നാൾ ദിനത്തിലും ജനങ്ങളോട് സംവാദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !വൈറലായി നരേന്ദ്ര മോദിയുടെ ദില്ലി മെട്രോ യാത്ര; സെൽഫി എടുക്കാൻ തിരക്ക് കൂട്ടി യാത്രക്കാർ ; ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ (ഐഐസിസി – യശോഭൂമി കൺവൻഷൻ സെന്റർ) ഒന്നാം ഘട്ടം ഉദ്ഘാടനം നിർവഹിച്ചു

fദില്ലി : രാജ്യസേവനം ജീവിത വ്രതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73–ാം പിറന്നാൾ രാജ്യമൊന്നാകെ ആഘോഷിച്ചുകൊണ്ടിരിക്കെ പിറന്നാൾ ദിനത്തിലും ജനങ്ങളോട് സംവാദിച്ച് അദ്ദേഹം. പിറന്നാൾ ദിനത്തിൽ ദില്ലി മെട്രോയിൽ അദ്ദേഹം യാത്ര നടത്തി. ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈൻ, ദ്വാരക സെക്ടർ 21 മുതൽ പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്.

യാത്രക്കാരുമായും ദില്ലി മെട്രോ ജീവനക്കാരുമായും സംവദിച്ച പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ യാത്രക്കാർ തിരക്ക് കൂട്ടി. യാതൊരു പരിഭവുമില്ലാതെ സെൽഫിക്ക് പോസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ശേഷം ദില്ലിയിലെ ദ്വാരകയിൽ ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ (ഐഐസിസി – യശോഭൂമി കൺവൻഷൻ സെന്റർ) ഒന്നാം ഘട്ടം ഉദ്ഘാടനവും അദ്ദേഹവും നിർവഹിച്ചു.

വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒട്ടനവധി സംഘടനകളും അദ്ദേഹത്തിന്റെ പിറന്നാൾ സേവനത്തിന്റെ വഴിയിൽ ആഘോഷിക്കുകയാണ്.

ദേശീയ തലത്തിൽ തുടങ്ങി താഴേത്തട്ടിൽ വരെ ഇന്നു മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ തുടർപരിപാടികൾ നടക്കും. സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയ്ക്ക് മന്ത്രാലയങ്ങൾ ഊന്നൽ നൽകും. ശുചീകരണം, വൃക്ഷത്തൈ നടൽ, രക്തദാനം തുടങ്ങിയവയുമായി ബിജെപിയുടെ ഓരോ സംസ്ഥാന ഘടകങ്ങളും വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നമോ വികാസ് ഉത്സവ് ആയാണ് ത്രിപുര ബിജെപി ആഘോഷം സംഘടിപ്പിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥിനികൾക്കായി 30,000 ബാങ്ക് അക്കൗണ്ടുകൾ തുറക്കാനാണു ഗുജറാത്ത് ബിജെപിയുടെ തീരുമാനം. മോദിയുടെ രാഷ്ട്രീയ ജീവിതയാത്ര സംബന്ധിച്ച പ്രദർശന പരിപാടികൾ, ധനസഹായവിതരണം എന്നിവയും പലയിടത്തായി നടക്കുന്നു. നാളെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ, പുതിയ മന്ദിരത്തിൽ ദേശീയപതാക ഉയർത്തും. മോദിയുടെ ജന്മദിനത്തിൽ ഇതു നടത്തുന്നതിനെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ചു ഗുജറാത്തിൽ സൂറത്തിൽ അമൃതം എന്ന സർക്കാരിതര സംഘടന മുലപ്പാൽദാന ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. 140 അമ്മമാരിൽ നിന്നു മുലപ്പാൽ ശേഖരിച്ച് ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി.

ബിജെപി ദേശീയ നിർവാഹക സമിതിയംഗവും പ്രശസ്ത സിനിമാതാരവുമായ കൃഷ്ണകുമാറും അദ്ദേഹത്തിൻറെ ഭാര്യ സിന്ധുവും മകൾ ദിയ കൃഷ്ണയും നേതൃത്വം നൽകുന്ന അഹാ ദിഷിക ഫൗണ്ടേഷൻ, പ്രധാനമന്ത്രിയുടെ എഴുപത്തി മൂന്നാം പിറന്നാൾ 73 പേർ ചേർന്ന് അർഹരായ 73 പേർക്ക് രക്തദാനം നടത്തിയാണ് ആഘോഷിച്ചത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ വച്ചായിരുന്നു രക്തദാനം നടന്നത്.

Anandhu Ajitha

Recent Posts

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

21 mins ago

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

1 hour ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

1 hour ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

1 hour ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

2 hours ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

2 hours ago