Wednesday, December 24, 2025

നരേന്ദ്ര മോദിക്ക് മാലിദ്വീപിന്റ പരമോന്നത സിവിലിയൻ ബഹുമതി

മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് നിഷാനെ ഇസ്സുദ്ദീൻ’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അധികാര തുടർച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു മാലിദ്വീപിലേത്. മാലിദ്വീപിലെ പരമോന്നത ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് നരേന്ദ്രമോദി.

മാലിദ്വീപിന്റെ ബഹുമതി ഭാരതത്തിന് ലഭിച്ച അംഗീകാരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. മാലിദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്നുണ്ടെന്നും മാലിദ്വീപിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദിയുടെ മാലി ദ്വീപ് സന്ദര്‍ശനം.

Related Articles

Latest Articles