കൊച്ചി : വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ ആരംഭിക്കും. ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ് നടത്തുക . 20 രൂപയാണ് ടിക്കറ്റ് നിരക്ക്.തൊട്ടടുത്ത ദിവസമായ ഏപ്രിൽ 27 ന് വൈറ്റില– കാക്കനാട് റൂട്ടിലും വാട്ടർ മെട്രോ സർവീസ് ആരംഭിക്കും. 30 രൂപയായിരിക്കും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയാണ് സർവീസ് നടക്കുക.
25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യും. 15 റൂട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. ഒരോ റൂട്ടിലേക്കും വാട്ടർ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയാണ്.

