ഗുവാഹത്തി: രാജ്യത്തെ വികസനകുതിപ്പിലെത്തിക്കാനുളള നീക്കത്തിന്റെ ഭാഗമായി 7,700 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്യും. അസ്സമിൽ പുതുതായി ആരംഭിക്കുന്ന റോഡ് വികസന പദ്ധതിയാണ് ഫെബ്രുവരി 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നരേന്ദ്ര മോദി നേരിട്ടെത്തിയായിരിക്കും ഉത്ഘാടനം നിര്‍വ്വഹിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നയമായ അസ്സം മാലയ്ക്ക് കീഴിലാണ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 7,700 കോടി രൂപയുടേതാണ് പദ്ധതി. രണ്ട് മെഡിക്കൽ കോളേജുകൾക്കും ഇതോടൊപ്പം അദ്ദേഹം തറക്കല്ലിടും. ചരൈലി ചാരാദിയോ എന്നിവിടങ്ങളിലാണ് സർക്കാർ പുതുതായി മെഡിക്കൽ കോളേജ് നിർമ്മിക്കുന്നത്.
ഇതോടനുബന്ധിച്ച് അസ്സമിലെ ധെകിയജുലിയില്‍ വിപുലമായ ഉദ്ഘാടന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സ്ഥലത്തെത്തിയ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിരുന്നു. പ്രധാനമന്ത്രിയുടെ വരവിനായി അസ്സം ജനത അക്ഷമരായി കാത്തിരിക്കുകയാണെന്നും സോനോവാൾ പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…