Friday, May 3, 2024
spot_img

വികസനം മുഖമുദ്ര; 7,700 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്യും

ഗുവാഹത്തി: രാജ്യത്തെ വികസനകുതിപ്പിലെത്തിക്കാനുളള നീക്കത്തിന്റെ ഭാഗമായി 7,700 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്യും. അസ്സമിൽ പുതുതായി ആരംഭിക്കുന്ന റോഡ് വികസന പദ്ധതിയാണ് ഫെബ്രുവരി 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നരേന്ദ്ര മോദി നേരിട്ടെത്തിയായിരിക്കും ഉത്ഘാടനം നിര്‍വ്വഹിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നയമായ അസ്സം മാലയ്ക്ക് കീഴിലാണ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 7,700 കോടി രൂപയുടേതാണ് പദ്ധതി. രണ്ട് മെഡിക്കൽ കോളേജുകൾക്കും ഇതോടൊപ്പം അദ്ദേഹം തറക്കല്ലിടും. ചരൈലി ചാരാദിയോ എന്നിവിടങ്ങളിലാണ് സർക്കാർ പുതുതായി മെഡിക്കൽ കോളേജ് നിർമ്മിക്കുന്നത്.

ഇതോടനുബന്ധിച്ച് അസ്സമിലെ ധെകിയജുലിയില്‍ വിപുലമായ ഉദ്ഘാടന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സ്ഥലത്തെത്തിയ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിരുന്നു. പ്രധാനമന്ത്രിയുടെ വരവിനായി അസ്സം ജനത അക്ഷമരായി കാത്തിരിക്കുകയാണെന്നും സോനോവാൾ പറഞ്ഞു.

Related Articles

Latest Articles