ദില്ലി: ബലിപെരുന്നാളിൽ വിശ്വാസികൾക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ‘മനുഷ്യരാശിയുടെ നന്മയ്‌ക്കായി കൂട്ടായ ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ,’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കൂടാതെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ജനങ്ങള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.ഈ ഉത്സവം ത്യാഗത്തിന്റെയും മനുഷ്യ സേവനത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ സമൃദ്ധിക്കും സമഗ്രവികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാര്‍ക്കും ഈദ് അല്‍-അദ്ഹയുടെ ആശംസകള്‍. ഈദ് അല്‍-അദ്ഹ ത്യാഗത്തിന്റെയും മാനവ സേവനത്തിന്റെയും പ്രതീകമാണ്. ഞങ്ങള്‍ മനുഷ്യരാശിയുടെ സേവനത്തിനായി സ്വയം പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിക്കും മൊത്തത്തിലുള്ള വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു,’ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈദുല്‍ അദ്ഹ, ബക്രീദ്, ബലിപ്പെരുന്നാള്‍ അല്ലെങ്കില്‍ വലിയ പെരുന്നാള്‍ എന്നും ഈ ആഘോഷ ദിനം അറിയപ്പെടുന്നു. ഇസ്ലാമിലെ അഞ്ച് പുണ്യകര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ് നിര്‍വഹിക്കപ്പെടുന്നത് ഈ ദിനത്തിലാണ്. ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…