BJP congratulates Prime Minister Narendra Modi
ദില്ലി: ലോകാരോഗ്യ ദിനത്തിൽ ഭാരതീയർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഭാരതീയനും ആവശ്യമായിട്ടുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അതിനായി കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ പ്രതിരോധമായി നിൽക്കാൻ ഇന്ത്യയെ സഹായിക്കുന്ന ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരോടും അദ്ദേഹം തന്റെ സ്നേഹവും നന്ദിയും അറിയിച്ചു.
‘ലോകാരോഗ്യ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. എല്ലാ ഭാരതീയനും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അവരുടെ കഠിനാധ്വാനമാണ് ഈ ഭൂമിയെ സംരക്ഷിക്കുന്നത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഭാരതത്തിലെ ഓരോ പൗരന്മാർക്കും ഉയർന്ന നിലവാരമുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ഭവനമാണ് നമ്മുടെ രാഷ്ട്രം. ഇത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 8 വർഷത്തിനിടയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖല അതിവേഗം വളർന്നിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നു. അതുപോലെ തന്നെ പ്രാദേശിക ഭാഷകളിൽ വൈദ്യപഠനം സാധ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം ‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ്.
1948 ഏപ്രിൽ 7 നാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായത്. ഇതിന്റെ ഓർമ്മയ്‌ക്കായാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…