Saturday, May 18, 2024
spot_img

തീവ്രപരിചരണ വിഭാഗത്തില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി; സംഭവം കോട്ടയം മെഡിക്കൽ കോളേജിൽ

കോട്ടയം: മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് മറ്റൊരാളുമായി കടന്നു കളഞ്ഞത്. കോട്ടയം (Kottayam) മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭർത്താവിനെയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനെയും ഉപേക്ഷിച്ചാണ് യുവതി പോയതെന്നാണ് പരാതിയിൽ പറയുന്നത്.തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ കഴിഞ്ഞ് ഭർത്താവിനെ വാർഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി പോയത്. ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം ഉൾപ്പെടെ ഇവർ കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.

Related Articles

Latest Articles