Wednesday, December 17, 2025

വന്ദേഭാരതിന്റെ കേരളത്തിന്റെ കന്നിയാത്രയിൽ പ്രധാനമന്ത്രിയും?; കുരുന്നുകളെ തിരഞ്ഞെടുക്കാൻ മത്സരം

തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കേരളത്തിലെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര ചെയ്തേക്കുമെന്ന് സൂചന. ഉദ്ഘാടനം ചെയ്ത ശേഷം തിരുവനന്തപുരം മുതൽ കൊല്ലം വരെയാകും അദ്ദേഹം യാത്ര ചെയ്യുക.

പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാൻ കുട്ടികളുമുണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാനായി കുട്ടികളെ തിരഞ്ഞെടുക്കാൻ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ വന്ദേഭാരത് പ്രമേയമാക്കി പെയിന്റിങ്, ഉപന്യാസ, കവിതാ രചന മത്സരങ്ങൾ നടത്തി.

എസ്പിജിയാകും പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. വരുന്ന 25നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

Related Articles

Latest Articles