India

വിജയരാജെ സിന്ധ്യ സ്മരണയിൽ രാജ്യം; 102-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന രാജമാതാ വിജയരാജെ സിന്ധ്യയുടെ 102-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു വിജയരാജെയെന്നും പാർട്ടി പ്രവർത്ത കർക്ക് ഏറെ ആത്മവിശ്വാസം പകർന്ന വ്യക്തിത്വമായിരുന്ന രാജമാതയുടേതെന്നും നരേന്ദ്രമോദി അനുസ്മരിച്ചു.

‘രാജമാതാ വിജയരാജെ സിന്ധ്യയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു. ജനസേവനത്തിനായി പൂർണ്ണമായും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു. ഒരേ സമയം ധീരയും ഒപ്പം എല്ലാവരോടും സഹാനുഭൂതിയും ഉണ്ടായിരുന്ന രാജകുടുംബാംഗമായിരുന്നു. ബി.ജെ.പി ഒരു ശക്തമായ പാർട്ടിയായി വളരുന്നതിൽ രാജാ മാതാ എന്ന പദവിയുടെ ഗൗരവത്തെ വിജയരാജെ സിന്ധ്യ നന്നായി ഉപയോഗിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

1919 ഒക്ടോബർ 11നാണ് ‘രാജമാതാ മദ്ധ്യപ്രദേശിലെ സാഗറിൽ ജനിച്ചത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.

കൂടാതെ രാജ്യത്ത് സ്ത്രീശാക്തീ കരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും വിജയരാജെ സിന്ധ്യ എന്നും പ്രാധാന്യം നൽകിയിരുന്നു. 1957 നും 1998നും ഇടയിൽ പല തവണ ലോകസഭാംഗ മായിരുന്നു. 2001 ജനുവരി 25നാണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.

നേരത്തെ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണാർഥം 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. വിജയരാജെ സിന്ധ്യയുടെ 100 ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago