Prime Minister to Balasore! move to assess hazards directly; Union Minister Amit Shah may also visit
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായ ഒഡീഷയിലെ ബാലസോറിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അപകടം നടന്ന സ്ഥലത്തേക്കാണ് പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പിന്നീട് അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രി സന്ദർശിക്കും. കേന്ദ്രമത്രി അമിത് ഷായും അപകടസ്ഥലം സന്ദർശിച്ചേക്കും.
ഇന്ന് ഗോവയിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു പ്രധാനമന്ത്രി. എന്നാൽ ഒഡീഷ ട്രെയിൻ ദുരന്തത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതലയോഗം വിളിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ട്രെയിൻ അപകടമുണ്ടായത്. യശ്വന്ത്പുരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്(12841), ചരക്കു തീവണ്ടി എന്നിവയാണ് അപകടത്തിൽ പെട്ടത്. യശ്വന്ത്പുരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്നു ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് വൻ അപകടമുണ്ടായത്. ഇതിനു പിന്നാലെ ചരക്കു തീവണ്ടിയും വന്നിടിക്കുകയായിരുന്നു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…