കൊട്ടാരക്കര, ഉമ്മന്നൂർ, പ്ലാപ്പള്ളി സ്വദേശിയും, പ്രമുഖ സംരംഭകയും,ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ലീഡറുമായ പ്രസീദ സേതുവിനെ ഉമ്മന്നൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ക്ഷണം ലഭിച്ച കൊട്ടാരക്കര സ്വദേശിനിയും. കൊട്ടാരക്കര, ഉമ്മന്നൂർ, പ്ലാപ്പള്ളി സ്വദേശിയും, പ്രമുഖ സംരംഭകയും,ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ലീഡറുമായ പ്രസീദ സേതുവിനെ ഉമ്മന്നൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേന്ദ്രസർക്കാരിന്റെ യുവജന നൈപുണ്യ വികസന സംരംഭ പദ്ധതിയായ പ്രധാന മന്ത്രി കേന്ദ്ര കൗശൽ വികാസ് യോജനയുടെ ഭാഗമായാണ് പ്രസീദ സേതുവിന് ക്ഷണം ലഭിച്ചത്.
ജീവിതത്തിൽ വില്ലനായി എത്തിയ അർബുദത്തേയും പൊരുതി തോൽപ്പിച്ചാണ് പ്രസീദ തന്റേതായ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചത്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നുവന്ന പ്രസീത സ്കൂൾ കാലഘട്ടത്തിൽ സംസ്ഥാനതല കായിക താരം കൂടിയായിരുന്നു. ജനുവരി 24ന് ദില്ലിയിലേക്ക് പുറപ്പെടുന്ന പ്രസീത 28ന് വൈകുന്നേരം നാട്ടിൽ തിരിച്ചെത്തും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…