Friday, May 17, 2024
spot_img

റിപ്പബ്ലിക് ദിന ആഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ കൊട്ടാരക്കര സ്വദേശിനിക്ക് പ്രധാനമന്ത്രിയുടെ ക്ഷണം ! നാടിന്റെ നാരീശക്തിക്ക് ആദരവുമായി ഉമ്മന്നൂർ സേവാഭാരതി

ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ക്ഷണം ലഭിച്ച കൊട്ടാരക്കര സ്വദേശിനിയും. കൊട്ടാരക്കര, ഉമ്മന്നൂർ, പ്ലാപ്പള്ളി സ്വദേശിയും, പ്രമുഖ സംരംഭകയും,ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ലീഡറുമായ പ്രസീദ സേതുവിനെ ഉമ്മന്നൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേന്ദ്രസർക്കാരിന്റെ യുവജന നൈപുണ്യ വികസന സംരംഭ പദ്ധതിയായ പ്രധാന മന്ത്രി കേന്ദ്ര കൗശൽ വികാസ് യോജനയുടെ ഭാഗമായാണ് പ്രസീദ സേതുവിന് ക്ഷണം ലഭിച്ചത്.

ജീവിതത്തിൽ വില്ലനായി എത്തിയ അർബുദത്തേയും പൊരുതി തോൽപ്പിച്ചാണ് പ്രസീദ തന്റേതായ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചത്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നുവന്ന പ്രസീത സ്കൂൾ കാലഘട്ടത്തിൽ സംസ്ഥാനതല കായിക താരം കൂടിയായിരുന്നു. ജനുവരി 24ന് ദില്ലിയിലേക്ക് പുറപ്പെടുന്ന പ്രസീത 28ന് വൈകുന്നേരം നാട്ടിൽ തിരിച്ചെത്തും.

Related Articles

Latest Articles