Monday, January 5, 2026

സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ത​ട​വു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തൃശൂർ: തൃശൂരിലെ സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ത​ട​വു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി അ​ഭി​ജി​ത്തിനെ ആ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾ വി​യ്യൂ​ര്‍ ഹൈ ​സെ​ക്യൂ​രി​റ്റി ജ​യി​ലി​ലെ ശി​ക്ഷാ ത​ട​വു​കാ​ര​നാ​ണ്. ജ​യി​ലി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാണ് ഇവിടേക്കെത്തിച്ചത്. ജ​നു​വ​രി 27-നാ​ണ് ഇയാളെ ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മാത്രമല്ല ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പ്ര​ത്യേ​ക വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പീ​ഡ​നം, ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ ഏ​ഴ് കേ​സു​ക​ളിലെ പ്രതിയാണ് ഇയാൾ.

Related Articles

Latest Articles