Private bus overturns in Kottayam; 7 people, including the driver and the conductor, escaped with minor injuries.
കോട്ടയം:മൂന്നിലവ് റൂട്ടില്‍ കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.എന്നാൽ വൻ ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് ഏവരും.ബസില്‍ ആളുകള്‍ കുറവായിരുന്നതും എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനുമൊപ്പം ബസ് മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്താനായതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ നിന്നും പ്ലാശനാല്‍ വലിയകാവുംപുറം വഴി മൂന്നിലവ് ചൊവ്വൂരിലേയ്ക്ക് പോയ കുഴിത്തോട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടക്കല്ലിന് സമീപത്ത് വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മുന്നിലെ കൊടുംവളവും താഴ്ചയും കണക്കാക്കി ബസ് ഡ്രൈവര്‍ വിജയന്‍ ബസ് മണ്‍തിട്ടയോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിട്ടയില്‍ കയറിയ വാഹനം റോഡില്‍ മറിയുകയായിരുന്നു.
ബസിനകത്ത് ഈ സമയം ആള് കുറവായിരുന്നത് രക്ഷയായി. ഡ്രൈവറും കണ്ടക്ടറും അടക്കം 7 പേരാണ് അപകടം നടന്നപ്പോൾ ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഒരാളെ ഈരാറ്റുപേട്ടയിലും 4 പേരെ പാലാ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോയിലീസും സംഭവസ്ഥലത്തെത്തി.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…