mohanlal-movie-marakkar-release-on-amazon-prime-on-friday
മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് സംവിധായകൻ പ്രിയദര്‍ശന്‍. ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ കാണരുതെന്നും അത് നിയമവിരുദ്ധമാണെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു. റിലീസിനു ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’
എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.
ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലായാണ് ചിത്രം ആദ്യ ദിവസം തന്നെ എത്തിയത്. റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ഇപ്പോൾ യുഎഇയിൽ വരുമാനത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് മരക്കാർ. ആദ്യ ദിവസം തന്നെ യുഎഇയിൽ നിന്ന് 2.98 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…