Featured

പ്രിയങ്കക്കും ഒടുവിൽ മനസിലായി ഇസ്ലാമിസ്റ്റുകളുടെ തനി നിറം

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്​ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് താരത്തെ അധിക്ഷേപിച്ചു കൊണ്ട് മതതീവ്രവാദികൾ രംഗത്തുവന്നിരിക്കുന്നത്.

ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്ന നാടാണ് ഇന്ത്യ. ഇതിനെതിരെയാണ് നിങ്ങൾ ആദ്യം പ്രതികരിക്കേണ്ടത്. ഹിജാബ് ധരിക്കണോ, പാവാട ധരിക്കണോ എന്നത് തങ്ങൾ തീരുമാനിക്കും എന്ന തരത്തിലുള്ള കമ്മെന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ കടുത്ത ദുരിതത്തിലാണ്. ഇവർക്ക് മതം അനുഷ്ഠിക്കാനോ, മത വസ്ത്രം ധരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. അതിനാൽ ഹിജാബ് ധരിക്കാതിരിക്കാൻ പ്രതിഷേധിക്കുന്നവർക്ക് അല്ല , മറിച്ച് ഹിജാബ് ധരിക്കാൻ വേണ്ടിയുള്ള പ്രതിഷേധത്തെയാണ് പിന്തുണയ്‌ക്കേണ്ടത് എന്ന മഹത്തായ കാര്യമാണ് മറ്റൊരാൾ നൽകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയത്. വർഷങ്ങൾ നീണ്ട നിശ്ശബ്ദതയെ ഭേദിക്കുന്ന ഈ പ്രതിഷേധശബ്ദം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും. ഈ പ്രതിഷേധ പ്രവാഹത്തെ തടഞ്ഞുനിർത്തുക അസാധ്യമാണ്”.
നിങ്ങളുടെ ധൈര്യവും നിശ്ചയദാർഢ്യവും എന്നെ അമ്പരപ്പിച്ചിരിക്കുന്നു. സ്വന്തം ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിൽ, ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് അവകാശങ്ങൾക്കായി പോരാടുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ നിങ്ങൾ ധീരരായ സ്ത്രീകളാണ്.”-എന്നാണ് പ്രിയങ്ക കുറിച്ചത്.

സെപ്തംബർ 13 നാണ് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. തന്റെ കുടുംബത്തോടൊപ്പം തെഹ്‌റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. അമിനിയെ സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കണമെന്ന ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

അറസ്റ്റിലായ മഹ്‌സ അമിനിക്ക് പോലീസിന്റെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കകം അമിനി കോമയിലായി. തലക്കടിയേറ്റാണ് അമിനി അബോധാവസ്ഥയിലായത് എന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. മൂന്നു ദിവസമാണ് അമിനി കോമയിൽ കിടന്നത്. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ഇറാൻ അധികൃതർ നൽകുന്ന വിശദീകരണം.

അമിനിയുടെ മരണത്തിന് ശേഷം ഇറാനിലെ സ്ത്രീകൾ അവരുടെ തെരുവുകളിൽ പ്രതിഷേധം ആരംഭിച്ചു. പലരും സ്വന്തം തലമുടി മുറിച്ചാണ് പ്രതിഷേധിച്ചത്. കൂടാതെ ഹിജാബ് കത്തിച്ചും സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. പല സ്ത്രീകളും സ്വന്തം മുടി മുറിച്ച് വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രധിഷേധ സൂചകമായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ലോകമെമ്പാടുമുള്ള സ്​ത്രീകൾ ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.

B4 Admin

Recent Posts

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

37 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago