India

ദില്ലിയിൽ വീണ്ടും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; കേസെടുത്ത് പോലീസ്

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്ലൈഓവറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ പോലീസ് ഉദ്യോഗസ്ഥരെത്തി ഇത് മായ്ച്ച് കളയുകയായിരുന്നു. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ഇതിന്റെ ഭാഗമായി പരിശോധിക്കും.

ഈ മാസം ആദ്യവും സമാന രീതിയിൽ ഖാലിസ്ഥാൻ ഭീകരരെ പിന്തുണച്ച് കൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3500 ഡോളറോളം പ്രതിഫലമായി കൈപ്പറ്റിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ആണ് ഇവർക്ക് പണം നൽകിയത്. ചുവരെഴുത്തിന് 7000 ഡോളറാണ് പ്രതിഫലമായി പറഞ്ഞത്. സമൂഹമാദ്ധ്യമം വഴിയാണ് ഭീകരർ ഇവരുമായി ബന്ധപ്പെട്ടത്. ദില്ലിയിലുള്ള അഞ്ച് മെട്രോ സ്‌റ്റേഷനുകളിലാണ് അന്ന് ചുവരെഴുത്തുകൾ കണ്ടെത്തിയത്.

anaswara baburaj

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

52 mins ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

4 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

4 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

5 hours ago