Wednesday, December 17, 2025

‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു: കേന്ദ്രം സുപ്രീം കോടതിയിൽ

ദില്ലി : ‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിൽ സാംസ്കാരിക മന്ത്രാലയത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്ന് അറിയിച്ചു.

ഇതിനു പിന്നാലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, രാമസേതുവിനെ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രസർക്കാരിനാവശ്യമായ മാർഗ നിർദേശങ്ങൾ നൽകാനായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ചുമതലപ്പെടുത്തി..

ദേശീയ പ്രാധാന്യമുള്ള ഒരു പുരാതന സ്മാരകമെന്ന നിലയിൽ രാമസേതു സംബന്ധിച്ച് വിശദമായ സർവേ നടത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും ചുമതലപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

Related Articles

Latest Articles