Tuesday, December 16, 2025

ഉത്പാദനം കുറയുന്നു; പഞ്ചസാര കയറ്റുമതി നിർത്തിവയ്ക്കാനൊരുങ്ങി ഇന്ത്യ

ദില്ലി: പഞ്ചസാര കയറ്റുമതി നിർത്തിവയ്ക്കാനൊരുങ്ങി ഇന്ത്യ. രാജ്യത്ത് പഞ്ചസാരയുടെ ഉത്പാദനം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ധനമന്ത്രി നിർമലാ സീതാരാമൻ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവകടങ്ങുന്ന പാനൽ ഏപ്രിൽ 27 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച നോട്ടിസ് ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

2022-23 ലെ ഒക്ടോബർ-സെപ്റ്റംബർ കാലത്ത് 327 ലക്ഷം ടൺ പഞ്ചസാരയാണ് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 359 ലക്ഷം ടൺ ആയിരുന്നു. ‘രാജ്യത്തിന്റെ നിലവിലെ ആവശ്യത്തിനുള്ള 275 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതി ചെയ്ത് രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടാക്കാൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ സർക്കാർ ആഗ്രഹിക്കുന്നില്ല’- മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ചില്ലറ വിപണിയിൽ ഈ വർഷം ഒരു കിലോ പഞ്ചസാരയ്ക്ക് വില 42.24 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 41.31 രൂപയായിരുന്നു.

Related Articles

Latest Articles