Friday, December 19, 2025

പ്രൊഫ: എം. ഐസക്ക് സ്മാരക കവിതാ പുരസ്കാരം ചെങ്ങന്നൂരിന്റെ പ്രിയ കവി കെ.രാജഗോപാലിന് ; ‘പതികാലം’കവിതാ സമാഹാരം വീണ്ടും അംഗീകാര നിറവിൽ

എ. അയ്യപ്പൻ കവിത പഠന കേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ. പ്രൊഫ: എം. ഐസക്ക് സ്മാരക കവിതാ പുരസ്കാരം ചെങ്ങന്നൂരിന്റെ പ്രിയ കവി കെ.രാജഗോപാലിന്. സ്മൃതി സമൃദ്ധിയുടേയും ജല സമൃദ്ധിയുടേയും വാങ്മയങ്ങൾ വായനക്കാരന് സമ്മാനിച്ച  ‘പതികാലം’എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്.

15000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ജയകുമാർ.IAS. ആലങ്കോട് ലീലാകൃഷ്ണൻ. പ്രൊഫ. വി.കെ.സുബൈദ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

Related Articles

Latest Articles