പൂനെ : സംഗീത പരിപാടി പൊലീസ് നിർത്തി വയ്പ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എ.ആർ.റഹ്മാൻ രംഗത്ത് വന്നു. ട്വിറ്ററിലാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
‘‘ഇന്നലെ സ്റ്റേജിൽ ഒരു ‘റോക്സാറ്റാർ’ നിമിഷം ഉണ്ടായിരുന്നില്ലേ? ഞങ്ങളതു ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. ആസ്വാദകരുടെ സ്നേഹത്തിൽ മതിമറന്ന ഞങ്ങൾ അവർക്കു കൂടുതൽ നൽകാൻ ആഗ്രഹിച്ചു.. ഇത്തരത്തിൽ ഒരു അവിസ്മരണീയ സന്ധ്യ സമ്മാനിച്ചതിനു പൂനെയ്ക്ക് ഒരിക്കൽകൂടി നന്ദി’’– എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പൂനെയിലെ രാജാ ബഹാദൂർ മിൽസിൽ വച്ചായിരുന്നു എ.ആർ.റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടി അരങ്ങേറിയത്. രാത്രി എട്ടു മുതൽ പത്തു വരെയാണ് പരിപാടിക്കു സമയം അനുവദിച്ചിരുന്നത്. എന്നാൽ 10നു ശേഷവും പരിപാടി അവസാനിപ്പിക്കാതെ തുടർന്നതിനാൽ പൊലീസ് വേദിയിലെത്തി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

