Prominent food vlogger Rahul N Kutty dead; The cause of death is not clear, police have started an investigation
എറണാകുളം: പ്രമുഖ വ്‌ളോഗറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിന്റെ താമസം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാഹുലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
‘ഈറ്റ് കൊച്ചി ഈറ്റ്’ എന്നാണ് സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് രാഹുൽ. ഇതിൽ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെയാണ് രുചി വൈവിദ്ധ്യം രാഹുൽ ആളുകളുമായി പങ്കുവച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അവസാനമായി രാഹുൽ വീഡിയോ പങ്കുവച്ചത്. ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. ഭാര്യയും രണ്ട് വയസ്സുള്ള മകനുമാണ് രാഹുലിന് ഉള്ളത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…