ദാവൂദ് ഇബ്രാഹിം
മുംബൈ: അധോലോക നായകനും ഭീകരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യുന്നത് തുടർന്ന് ഇന്ത്യൻ അധികൃതർ. ഇത്തവണ ദാവൂദിന്റെ അമ്മ ആമിന ബിയുടെ ഭൂസ്വത്തുക്കളാണ് ലേലം ചെയ്‌ത് വിൽക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ നാല് ഭൂസ്വത്തുക്കളാണ് ലേലം ചെയ്യുക. ദാവൂദും സഹോദരങ്ങളും കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത് ഇവിടെയാണ്. വരുന്ന വെള്ളിയാഴ്ച മുംബൈയിലാണ് ലേലം നിശ്ചയിച്ചിരിയ്ക്കുന്നത്. സഫേമ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലാണ് ലേലം നടക്കുക.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ ദാവൂദിന്റെയും കൂട്ടാളികളുടെയും 11 സ്വത്തുക്കളാണ് കണ്ടുകെട്ടി ലേലം ചെയ്‌തത്. 19.2 ലക്ഷം രൂപ മതിപ്പ് വിലവരുന്ന നാല് പ്ലോട്ട് കൃഷിഭൂമികളാണ് ലേലം ചെയ്യുന്നത്. ഇ ലേലമായും, പൊതു ലേലമായും, സീൽഡ് റെൻഡറായും ഒരേസമയം തന്നെ ലേലം നടക്കും. വർഷങ്ങൾക്ക് മുന്നേ കണ്ടുകെട്ടിയ സ്വത്തുക്കളാണിത്. ലേലത്തിൽ വിജയിക്കുന്നയാളുടെ പേരിലേക്ക് ഭൂമി മാറ്റാൻ സാധിക്കും. പാർട്ടിസിപ്പേഷൻ ഫോം നൽകി തുക കെട്ടിവയ്ക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയാണ്.
കള്ളക്കടത്തും വിദേശനാണ്യ ക്രമക്കേടും തടയുക എന്ന ലക്ഷ്യത്തോടെയുള്ള സ്മഗ്ഗ്ളേർസ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റർസ് ആക്ട് അഥവാ സഫേമ അനുസരിച്ചാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. 1976 ൽ പാസാക്കിയ നിയമമാണിത് . കേന്ദ്ര സർക്കാരിന്റെ റവന്യു വകുപ്പാണ് ഈ നിയമം അനുസരിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുന്നതും ലേലം ചെയ്‌ത് വിൽക്കുന്നതും.
രണ്ടാഴ്ച മുമ്പാണ് ദാവൂദിനെ പാകിസ്ഥാനിലെ കറാച്ചിയിൽ വച്ച് അജ്ഞാതൻ വിഷം കുത്തിവച്ചെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നുമുള്ള വാർത്തകൾ പരന്നത്. എന്നാൽ ദാവൂദിന്റെ ഏറ്റവും അടുത്ത കൂട്ടാളി അത്തരം വാർത്തകൾ നിഷേധിച്ചിരുന്നു. 2017 ലാണ് കേന്ദ്രസർക്കാർ ദാവൂദിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ ലേലത്തിൽ വിറ്റഴിച്ച് 11 കോടി രൂപ നേടിയത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…