സൂര്യകുമാർ യാദവ്
മുംബൈ : തുടർച്ചയായ രണ്ട് ഏകദിനത്തിലും ആദ്യപന്തിൽ തന്നെ പുറത്തായതിനെത്തുടർന്ന് നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ടീമിലുൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് മുൻതാരങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളും മറികടന്ന് സൂര്യയെ മൂന്നാം ഏകദിനത്തിലും ടീമിലെടുക്കുകയും വീണ്ടും ആദ്യത്തെ പന്തിൽ തന്നെ താരം കൂടാരം കയറുകയും ചെയ്തു. ഇതോടെ വൻ വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.സൂര്യകുമാർ യാദവിനെ ട്വന്റി20 ക്രിക്കറ്റിലെ മികവു നോക്കി ഏകദിനവും ടെസ്റ്റും കളിപ്പിക്കുന്ന ബിസിസിഐയ്ക്കെതിരെ മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ രംഗത്തെത്തി. ഇന്ത്യൻ ടീമിൽ ചില താരങ്ങൾക്കു മാത്രം പ്രത്യേക സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വീറ്റിലൂടെ വ്യക്തമാക്കി .
‘‘ചില താരങ്ങൾക്കു മാത്രം ഇവിടെ സംരക്ഷണം ലഭിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് സൂര്യകുമാർ യാദവ്. 50 ഓവർ ക്രിക്കറ്റും ട്വന്റി20യും വളരെയേറെ വ്യത്യാസമുണ്ട്. സൂര്യകുമാർ ടെസ്റ്റ് ടീമിലുമുണ്ടായിരുന്നു. ട്വന്റി20യിലെ പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ എല്ലാ ഫോർമാറ്റിലും കളിപ്പിക്കരുത്.’’എന്നായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ ട്വീറ്റ്.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…