മലപ്പുറം: സംസ്ഥാനത്ത് കെ-റെയിൽ (K Rail) കല്ലിടലിനെതിരെ പ്രതിഷേധം കനക്കുന്നു. സര്‍വ്വേക്കെതിരെ തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം അക്രമാസകതമായി. കല്ലിടുന്നതിനെ സംബന്ധിച്ച് അറിയിപ്പോ ഒഴിയേണ്ടിവന്നാൽ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരമോ ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു.
പ്രതിഷേധത്തെത്തുടര്‍ന്ന് വങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ കെ-റെയില്‍ സര്‍വെ നിര്‍ത്തിവെച്ചു. മറ്റ് സ്ഥലങ്ങളില്‍ കല്ലുകള്‍ സ്ഥാപിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ചെത്തി കല്ലുകള്‍ പിഴുതെറിഞ്ഞു. എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. പിറവം എംഎൽഎ അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം കെറെയിലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ പ്രതിഷേധത്തില്‍ കുട്ടിയെക്കൊണ്ടുവന്ന ജിജി ഫിലിപ്പിനെതിരെ കേസെടുത്തു.മരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…