Sunday, June 16, 2024
spot_img

കെ റെയിലിൽ പ്രതിഷേധം കത്തുന്നു; ചോറ്റാനിക്കരയിലും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിരോധം തീർത്ത് നാട്ടുകാർ; കല്ല് പിഴുത് തോട്ടിലെറിഞ്ഞു

മലപ്പുറം: സംസ്ഥാനത്ത് കെ-റെയിൽ (K Rail) കല്ലിടലിനെതിരെ പ്രതിഷേധം കനക്കുന്നു. സര്‍വ്വേക്കെതിരെ തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം അക്രമാസകതമായി. കല്ലിടുന്നതിനെ സംബന്ധിച്ച് അറിയിപ്പോ ഒഴിയേണ്ടിവന്നാൽ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരമോ ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു.

പ്രതിഷേധത്തെത്തുടര്‍ന്ന് വങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ കെ-റെയില്‍ സര്‍വെ നിര്‍ത്തിവെച്ചു. മറ്റ് സ്ഥലങ്ങളില്‍ കല്ലുകള്‍ സ്ഥാപിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ചെത്തി കല്ലുകള്‍ പിഴുതെറിഞ്ഞു. എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. പിറവം എംഎൽഎ അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം കെറെയിലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ പ്രതിഷേധത്തില്‍ കുട്ടിയെക്കൊണ്ടുവന്ന ജിജി ഫിലിപ്പിനെതിരെ കേസെടുത്തു.മരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles