മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടു എന്ന കുറ്റത്തിന് ഖുറാൻ വിതരണം നടത്താൻ 19 കാരി പെൺകുട്ടിയോട് ആവശ്യപ്പെടുന്ന റാഞ്ചി കോടതിവിധിക്കെതിരെ ശക്തമായ പ്രതിഷേധം .വിധി പുറപ്പെടുവിച്ച റാഞ്ചി കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മനീഷ്‌കുമാർ സിംഗിന്റെ കോടതിയിൽ നിന്നും വിട്ടു നില്ക്കാൻ അഭിഭാഷക സമൂഹവും തീരുമാനിച്ചിട്ടുണ്ട് .ഈ വിധി ഭരണഘടനാവിരുദ്ധവും മതവികാരം വൃണപ്പെടുത്തുന്നതുമാണെന്ന് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനോയ്കുമാർ റായ് മാധ്യമങ്ങളോട് പറഞ്ഞു .48 മണിക്കൂറിനകം നിലപാട് തിരുത്താൻ ജഡ്ജി തയാറാകണമെന്നും അഭിഭാഷക സംഘടന ആവശ്യപ്പെട്ടു .
ജഡ്ജിക്കെതിരെ മറ്റു സംഘടനകളും രംഗത്തുവന്നു .സോഷ്യൽ മീഡിയിയിലും രൂക്ഷമായ വിമർശനമാണ് ഉയരുന്നത് .ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുമ്പോൾ മതസ്പര്ധയുണ്ടാക്കുന്ന പരാമർശം നടത്തി എന്നാരോപിച് 19 കാരി റിച്ച ഭാരതിയെയാണ് ഖുറാൻ വിതരണം ചെയ്യാൻ റാഞ്ചി കോടതി വിധിച്ചത് .ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അറസ്റ്റിലായ റിച്ചയെ 15നു ജാമ്യത്തിൽ വിട്ടിരുന്നു .പിന്നാലെയായിരുന്നു വിവാദമായ കോടതി വിധി .
മുസ്ലിം സംഘടനയായ അൻജമാൻ കമ്മറ്റിയാണ് റിച്ചക്കെതിരെ കോടതിയെ സമീപിച്ചത് .
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…