തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണറും സർവകലാശാല ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം നൂറോളം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോൺമെന്റ് പൊലീസ് കേസെടുത്തത്. പോലീസ് വലയം തള്ളിമാറ്റി ഗേറ്റ് കടന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത് മാറ്റാത്തതിൽ ഗവർണ്ണർ പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എസ്എഫ്ഐയ്ക്ക് വിറളി പിടിച്ചിരിക്കുകയാണെന്നും ഗവർണർ തുറന്നടിച്ചിരുന്നു
അതേസമയം കേസിൽ 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു.

