തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റില്‍ നിന്നാണ് ഇന്ന് കായിക താരങ്ങള്‍ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം.
സമരത്തിന് പിന്നാലെയാണ് കായികമന്ത്രി വി അബ്ദുറഹ്മാൻ സമരത്തിന്റെ പതിമൂന്നാം ദിവസം കായിക താരങ്ങളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ഡിസംബർ 16ന് രാവിലെ 11 മണിക്കാണ് ചർച്ച നടക്കുക. നിയമന ശു പാര്‍ശകള്‍ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റില്‍ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജന് പറഞ്ഞിരുന്നത്. എന്നാല്‍, 195 താരങ്ങള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവര്‍ക്കൊന്നും ജോലി ലഭിച്ചിട്ടില്ല. ജോലി നല്‍കിയെന്ന് കാണിച്ച് സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാര്‍ പറഞ്ഞു.
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…
വനിതാ സംവരണവുമായി ബന്ധപ്പെട്ട നാരീശക്തി വന്ദൻ ഭേദഗതി ബിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് നടപ്പിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഇച്ഛാശക്തി അജയ്യമാണെന്നും…
ലോകത്തിന്റെ നന്മയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടാണ് സനാതന ധർമ്മത്തിന്റെയും ഭാരതത്തിന്റെയും പുനരുത്ഥാനം സംഭവിക്കുന്നതെന്നും അത് ഈശ്വരഹിതത്താൽ നിശ്ചയിക്കപ്പെട്ട ചരിത്രനിയോഗമാണെന്നും രാഷ്ട്രീയ…
രാഷ്ട്ര വന്ദനം മഹാസംഗമത്തോടനുബന്ധിച്ച് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ച വിപുലമായ ജനസമ്പർക്ക പ്രവർത്തനങ്ങളുടെയും സംഘടനാ വളർച്ചയുടെയും കണക്കുകൾ ദില്ലിയിൽ അവതരിപ്പിച്ചു. അഞ്ഞൂറ്റി…
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറു വർഷം നീണ്ട നിസ്വാർത്ഥ സേവനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും പൊൻതൂവലായി 'രാഷ്ട്ര വന്ദനം' മഹാസംഗമം തലസ്ഥാന…