Sunday, November 22, 2026

സര്‍ക്കാര്‍ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങൾ; ഒടുവിൽ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റില്‍ നിന്നാണ് ഇന്ന് കായിക താരങ്ങള്‍ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം.

സമരത്തിന് പിന്നാലെയാണ് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ സമരത്തിന്റെ പതിമൂന്നാം ദിവസം കായിക താരങ്ങളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ഡിസംബർ 16ന് രാവിലെ 11 മണിക്കാണ് ചർച്ച നടക്കുക. നിയമന ശു പാര്‍ശകള്‍ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റില്‍ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 195 താരങ്ങള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവര്‍ക്കൊന്നും ജോലി ലഭിച്ചിട്ടില്ല. ജോലി നല്‍കിയെന്ന് കാണിച്ച് സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാര്‍ പറഞ്ഞു.

Related Articles

Latest Articles