International

പ്രകോപനകരം ! ഇന്ത്യൻ സമുദ്രത്തിലെ ഇന്ത്യൻ മുന്നേറ്റത്തിന് തടയിടാൻ കംബോഡിയയിൽ തുറമുഖ നിർമാണവുമായി ചൈന; ചൈനീസ് ഭീഷണിക്കെതിരെ തക്കമറുപടിയുമായി ഇന്ത്യ

ദില്ലി : ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനായി കംബോഡിയയിൽ പുതിയ തുറമുഖം നിർമ്മാണവുമായി ചൈന. തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുകയെന്ന ഗൂഢ തന്ത്രമാണ് ചൈനയ്ക്കുള്ളത് എന്നത് പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ വർഷം കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിൽ സൈനിക താവളം തയ്യാറാക്കിയതിന് പിന്നാലെയാണ് കംബോഡിയയിലെ തുറമുഖത്തിന്റെ നിർമാണവുമായി മുന്നോട്ടു പോകുന്നത്.

നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന പടക്കപ്പലുകൾക്ക് ആവശ്യമായ സഹായം പുതിയ തുറമുഖത്തിലൂടെ എളുപ്പത്തിൽ നൽകാൻ ചൈനയ്ക്കാവും . ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ മലാക്ക കടലിടുക്കിനു സമീപത്തായാണ് കംബോഡിയയിലെ തുറമുഖം ദക്ഷിണ ചൈനാക്കടലും ഇന്ത്യൻ മഹാസമുദ്രവും അതിരിടുന്ന പ്രദേശം കൂടിയാണിത്.

ഇപ്പോൾ 350 ലേറെ യുദ്ധക്കപ്പലുകളുള്ള ചൈനീസ് നാവികസേന അടുത്ത മൂന്ന് വർഷത്തിനകം കപ്പലുകളുടെ എണ്ണം 460 ആയി ഉയർത്താൻ ലക്ഷ്യമിടുകയാണ്. ഇതിൽ നിരവധി കപ്പലുകൾ ശത്രുക്കളുടെ കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ആന്റി–ഷിപ് ക്രൂയിസ് മിസൈലുകൾ ഉൾപ്പെടുത്തിയവയാണ്.
ഇന്ത്യയുടെ എതിപ്പുകൾ മറികടന്ന് ചൈനയുടെ നിരീക്ഷണക്കപ്പലായ യുവാങ് വാങ്–5 ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ പല നീക്കങ്ങളും മനസ്സിലാക്കാൻ ഈ കപ്പൽവഴി സാധ്യമാകുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധർ അന്ന് ആശങ്കപ്പെട്ടിരുന്നു. ആ കപ്പൽ പിന്നീട് തിരികെ മടങ്ങിയെങ്കിലും നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ ഭാഗത്ത് നങ്കൂരമിട്ടിരിക്കുകയാണ്

അതെ സമയം ചൈനയുടെ ഭീഷണിക്കെതിരെ അമേരിക്ക , യുകെ. ഫ്രാൻസ്, ജപ്പാൻ തുടങ്ങി ലോകത്തിലെ പ്രധാന നാവിക‌ശക്തികളുമായി ഇന്ത്യ സഖ്യം രൂപവത്കരിച്ചിട്ടുണ്ട്. ജപ്പാൻ‌, യുഎസ്, ഓസ്ട്രേലിയ എന്നിവയുമായി ചേർന്ന് ‘മലബാർ’ എന്ന പേരിൽ സംയുക്ത നാവികാഭ്യാസവും ഇന്ത്യ നടത്തുന്നുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാവികത്താവളം ഇന്ത്യയ്ക്ക് സമുദ്രത്തിൽ മേൽക്കൈ നൽകുന്നുണ്ട് . നാവികസേനയുടെ എയർക്രാഫ്റ്റുകളും സമുദ്രനിരീക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ആധിപത്യം ഉറപ്പാക്കാനായി മൗറീഷ്യസിൽ സൈനിക താവളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന്റെ നിർമാണ പ്രവൃത്തികൾ നടക്കുകയാണ് . ചൈനീസ് ആധിപത്യത്തെ തടുക്കാൻ ഇക്കഴിഞ്ഞ ജുലൈയിൽ വിയറ്റ്നാമിന് ഇന്ത്യൻ നാവികസേനയുടെ ചെറു യുദ്ധക്കപ്പലായ ഐഎൻഎസ് ക്രിപാൺ സമ്മാനിച്ചിരുന്നു. മ്യാൻമറിന് ഐഎന്‍എസ് സിന്ധുവിറും കൈമാറി. ഫിലിപ്പിൻസുമായി 375 മില്യൻ ഡോളറിന്റെ മിസൈൽ വ്യാപാരക്കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

21 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

53 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

1 hour ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

4 hours ago