Saturday, December 20, 2025

ജെഎൻയുവിൽ വീണ്ടും പ്രകോപനപരമായ ചുവരെഴുത്തുകൾ !രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കലാലയത്തെ കേന്ദ്രമാക്കുന്നുവോ ? അധികാരികൾക്ക് പരാതി നൽകാനൊരുങ്ങി എബിവിപി

ദില്ലി : ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ വീണ്ടും പ്രകോപനപരമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജെഎൻയു കാമ്പസിലെ സ്കൂൾ ഓഫ് ലാംഗ്വേജിലാണ് ചുവരെഴുത്തുകൾ കണ്ടെത്തിയത്. സമൂഹ മാദ്ധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ് “ഭഗ്വ ജലേഗ” (കുങ്കുമം കത്തും), “ഫ്രീ കാശ്മീർ”, “ഫ്രീ ഐ.ഒ.കെ” (ഇന്ത്യൻ അധിനിവേശ കാശ്മീർ) തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

എൻആർസി” (ദേശീയ പൗരന്മാരുടെ രജിസ്റ്റർ), “സി‌എ‌എ” (പൗരത്വ ഭേദഗതി നിയമം) എന്നിവയ്‌ക്കെതിരെയും നേരത്തെ ഇവിടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു വ്യക്തിയോ ഗ്രൂപ്പോ മുന്നോട്ട് നിലവിൽ മുന്നോട്ട് വന്നിട്ടില്ല.

2022-ൽ, സർവ്വകലാശാലയുടെ ചുവരുകളിൽ ബ്രാഹ്മണ വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു , “ബ്രാഹ്മണർ ക്യാമ്പസ് വിടുക”, “സഖാസിലേക്ക് മടങ്ങുക” തുടങ്ങിയ സന്ദേശങ്ങളാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. ഈ സംഭവങ്ങൾ സ്ഥാപനത്തെ ബാധിച്ചിരിക്കുന്ന പ്രകോപനപരമായ പ്രവർത്തനങ്ങളെ സൂചിപ്പിക്കുകയും കാമ്പസിനുള്ളിലെ അക്കാദമിക് മൂല്യങ്ങളുടെയും ശോഷണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സംഭവത്തെ ശക്തമായി അപലപിച്ച് എബിവിപി സെക്രട്ടറി വികാസ് പട്ടേൽ രംഗത്ത് വന്നു

“ഇത് സംബന്ധിച്ച് ഞങ്ങൾ അധികാരികൾക്ക് പരാതി നൽകും . ക്യാമ്പസിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഞങ്ങൾ ആദ്യം മുതൽ ആവശ്യപ്പെടുന്നു. എന്നിരുന്നാലും,ചില ഇടതുപക്ഷ പാർട്ടികളുടെ എതിർപ്പ് കാരണം അവ സ്ഥാപിക്കപ്പെടുന്നില്ല. ‘സ്വതന്ത്ര കാശ്മീർ’, ‘ഇന്ത്യൻ അധിനിവേശ കാശ്മീർ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉള്ളിൽ എഴുതിയിട്ടുണ്ട്.” – വികാസ് പട്ടേൽ പറഞ്ഞു.

ജെഎൻയുവിലെ എസ്ഐഎസിലെ പ്രൊഫസർ ഡോ.പ്രവേശ് കുമാർ സംഭവം അപലപനീയമാണെന്ന് വ്യക്തമാക്കി.”ഇത് അപലപനീയമാണ്. ഈ സംഭവങ്ങൾ ജെഎൻയുവിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു,” പ്രൊഫസർ പറഞ്ഞു.

Related Articles

Latest Articles