തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഇനി പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്താം. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യങ്ങൾ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഇതുപോലുള്ള ആവശ്യങ്ങൾക്കായി ഇനി പി. എസ്. സി. ഓഫിസിൽ നേരിട്ട് പോകെണ്ടത്തിന്റെ ആവശ്യമില്ല.
എന്നാൽ ജനന തീയ്യതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്താൻ സാധിക്കില്ല. തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെയാണ് നടന്നതെന്ന് ഉറപ്പു വരുത്തുവാൻ ഒ. ടി. പി രീതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ സ്വയം വരുത്തിയ മാറ്റങ്ങൾ പ്രമാണ പരിശോധന സമയത്ത് രേഖാമൂലം തെളിയിക്കണം

