Saturday, December 20, 2025

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്;പ്രതികളായ എസ് എഫ് ഐ നേതാക്കൾക്കും പോലീസിനും എതിരായുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായ പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിന്റെ കുറ്റപത്രം ഇന്ന് സമർപ്പിക്കുമെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച്.തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞ ശേഷമാണ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നത്.ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് ഇവർക്കു കോപ്പിയടിക്ക് സഹായം ചെയ്തു നൽകിയ പ്രവീൺ, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ സ്മാർട്ട്‌ വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചുവെന്നാണ് കണ്ടെത്തൽ.പരീക്ഷ ഹാളിൽ ജോലി ചെയ്തിരുന്ന മൂന്ന് അദ്ധ്യാപകരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

Related Articles

Latest Articles