തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ കേരള പബ്ലിക് സർവീസ് കമ്മീഷനെ ഭരണകക്ഷി നേതാക്കൾക്കും സ്വന്തക്കാർക്കും വേണ്ടി അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ-ഭരണകൂട അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യുവമോർച്ച ശക്തമായ പ്രക്ഷോഭത്തിലേക്ക്. വർഷങ്ങളോളം ജീവിത സുഖങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച് കഠിനമായി പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിച്ച്, പി.എസ്.സിയെ പാർട്ടി താല്പര്യങ്ങൾക്കനുസരിച്ച് വീതം വെക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് യുവമോർച്ച അധ്യക്ഷൻ വി. മനുപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷകളിൽ തങ്ങൾക്ക് താല്പര്യമുള്ളവർക്ക് മുൻഗണന ലഭിക്കാൻ വേണ്ടി ഒരേ ഓപ്ഷൻ (Option B) മാത്രം ഉത്തരങ്ങളായി വരുന്ന രീതിയിൽ 50 ൽ അധികം ചോദ്യങ്ങൾ വരെ ക്രമീകരിച്ചതും, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പരീക്ഷയിൽ ജോലി ലഭിച്ച 42 പേരിൽ 30-ലധികം പേരും ഒരു പ്രത്യേക കോളേജിലെ എസ്.എഫ്.ഐ (SFI) പ്രവർത്തകരായതും പി.എസ്.സിയിൽ നടക്കുന്ന ആസൂത്രിത കൊള്ളയുടെ തെളിവാണ്. മുൻപ് യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികൾ പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നും എട്ടും റാങ്കുകൾ നേടിയ സംഭവം പുറത്തുവന്നിട്ടും പി.എസ്.സി സംവിധാനങ്ങൾ ശുദ്ധീകരിക്കാൻ ഭരണകൂടം തയ്യാറായില്ല എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട അധികാരികൾ അതിനെ കാർന്നുതിന്നുന്ന ക്യാൻസറായി മാറിയിരിക്കുകയാണെനും അധ്യക്ഷൻ വ്യക്തമാക്കി.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ശമ്പളം പറ്റുന്നവർ സ്വന്തം ഡ്രൈവറുടെ ഭാര്യയ്ക്കും പാർട്ടി അനുഭാവികൾക്കും വേണ്ടി വഴിവിട്ട രീതിയിൽ തസ്തികകൾ അട്ടിമറിക്കുകയാണെന്നും ഇതിനെതിരെ നിലവിലുള്ള ആഭ്യന്തര അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കാൻ മാത്രമുള്ളതാണ്. മുൻപും ഇത്തരം അന്വേഷണങ്ങളിലൂടെ കുറ്റക്കാരെ എൽ.ഡി.എഫ് സർക്കാർ സംരക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി തട്ടിപ്പുകളെക്കുറിച്ച് ഗവൺമെന്റിന്റെ നേതൃത്വത്തിൽ തികച്ചും സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കുക, സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന പി.എസ്.സി ചെയർമാൻ ഉൾപ്പെടെയുള്ള കുറ്റക്കാരായ അംഗങ്ങൾ ധാർമ്മികത മുൻനിർത്തി ഉടനടി രാജിവെക്കുക. എന്നീ രണ്ട് കാര്യങ്ങളാണ് യുവമോർച്ച മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ: ഇത് തയ്യാറാകാത്തപക്ഷം നിയമനടപടികളിലൂടെ ഇവരെ പുറത്താക്കാൻ ഭരണകൂടം തയ്യാറാകണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
പി.എസ്.സി ക്രമക്കേടുകൾ നിയമസഭയ്ക്കകത്ത് ഔദ്യോഗിക പ്രമേയമായി കൊണ്ടുവരണമെന്ന് ബി.ജെ.പി എം.എൽ.എ ആവശ്യപ്പെട്ടപ്പോൾ, അതിനെ ഒന്നിച്ച് തോൽപിച്ച എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണികളുടെ അന്തർധാരയും ഒത്തുകളിയും ജനങ്ങൾ തിരിച്ചറിയണം. മുൻപത്തെപ്പോലെ നിയമസഭയിൽ യു.ഡി.എഫ് മാത്രമല്ല, ജനപക്ഷത്തുനിന്ന് കാര്യങ്ങൾ ചോദ്യം ചെയ്യാൻ ബി.ജെ.പി എം.എൽ.എമാരും ഇന്ന് പ്രതിപക്ഷത്തുണ്ടെന്ന് ഭരണകൂടം ഓർക്കുന്നത് നന്നായിരിക്കും.
പി.എസ്.സിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിനും കുറ്റക്കാരായ അധികാരികൾ രാജിവെക്കുന്നതുവരെയും യുവമോർച്ച നാളെ മുതൽ സംസ്ഥാനവ്യാപകമായി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ വി. മനുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…